ട്രംപിനെതിരെ ലൈംഗീകാരോപണവുമായി നീലച്ചിത്ര നടി

Posted on: October 23, 2016 11:29 am | Last updated: October 23, 2016 at 3:38 pm

trum-jesicaവാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗീകാരോപണവുമായി നീലച്ചിത്ര നടിയും രംഗത്ത്. നീലച്ചിത്ര നടിയായ ജെസീക്ക ഡ്രെയ്ക്കാണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ലേക്ക് താഹോയില്‍ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ കടന്നുപിടിക്കുകയും ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് ഡ്രോയിനിന്റെ ആരോപണം.

ടൂര്‍ണമെന്റിനിടെ ട്രംപ് തന്റെ ഫോണ്‍ നമ്പര്‍ വാങ്ങി. തുടര്‍ന്ന് വൈകീട്ട് മുറിയിലെത്താന്‍ 10000 ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നും ജെസീക്ക ആരോപിച്ചു. ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപിനൊപ്പം നില്‍ക്കുന്ന ചിത്രവും ജെസീക്ക പുറത്തുവിട്ടു. അഭിഭാഷകക്കൊപ്പമാണ് ജെസീക്ക വാര്‍ത്താസമ്മേളനം വിളിച്ചത്. ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിക്കുന്ന പതിനൊന്നാമത്തെ വനിതയാണ് ജെസീക്ക.