നവവരന് ജീവിത മാര്‍ഗമൊരുക്കി എസ് വൈ എസ്‌

Posted on: October 22, 2016 1:15 pm | Last updated: October 22, 2016 at 1:15 pm
നെല്ലിയാമ്പതി സ്വദേശി ഷഫീഖിന് മുസ് ലീം ജമാഅത്ത് കമ്മിറ്റിയും എസ് വൈ എസ് സ്വാന്തന കേന്ദ്രവും സംയുക്തമായി വാങ്ങി നല്‍കിയ ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറുന്നു
നെല്ലിയാമ്പതി സ്വദേശി ഷഫീഖിന് മുസ് ലീം ജമാഅത്ത് കമ്മിറ്റിയും എസ് വൈ എസ് സ്വാന്തന കേന്ദ്രവും സംയുക്തമായി വാങ്ങി നല്‍കിയ ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറുന്നു

വടക്കഞ്ചേരി : നവവരന് ജീവിത മാര്‍ഗമൊരുക്കി മാതൃകയായിരിക്കുകയാണ് സുന്നി യുവജന സംഘം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനാഥപെണ്‍കുട്ടി നെമ്മാറ പോത്തുണ്ടി സ്വദേശിനി സുമയ്യക്ക് എസ് വൈ എസ് അണക്കപ്പാറ വാദി റഹ്മ സ്വാന്തന കേന്ദ്രം നിക്കാഹ് നടത്തിക്കൊടുത്തിരുന്നു. സുമയ്യയുടെ ഭര്‍ത്താവ് നെല്ലിയാമ്പതി ലില്ലി സ്വദേശി ഷഫീഖിനാണ് ഭാവി ജീവിത മാര്‍ഗത്തിനായി ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്.
നെന്മാറ സര്‍ക്കിള്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, എസ് വൈ എസ് സാന്ത്വനം കമ്മിറ്റി സംയുക്തമായാണ് ് ഷഫീഖിന് ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ ഇസ്മാഈല്‍ ഹാജി, ഹനീഫ ഹാജി, സൈയ്ദ് മുഹമ്മദ്, കബീര്‍ ഹാജി, സ്വാന്തനം കമ്മിറ്റി ‘ാരവാഹികളായ സിദ്ദീക്ക് സഖാഫി, പി എം കെ തങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഷഫീഖിന് താക്കോല്‍ കൈമാറി.