ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തിയെന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ കെ.ആര്‍.രാമസ്വാമിക്കും സഹായിക്കുമെതിരെ കേസ്. എഡിഎംകെ പ്രവര്‍ത്തകന്‍ വിജയ രാജും സാമൂഹ്യപ്രവര്‍ത്തകന്‍ കിഷോര്‍ കെ.സ്വാമിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രാമസ്വാമിക്കു പുറമേ സഹായി ഫാത്തിമയ്‌ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നവമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തിയതുമായി ബന്ധപ്പെട്ട് 58 കേസുകളാണ് തമിഴ്‌നാട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തൂത്തുക്കുടി സ്വദേശിയായ സഹായമാണ് ഏറ്റവും ഒടുവില്‍ പിടിയിലായിരിക്കുന്നത്.