തൃശൂര്‍: പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങാട് കളപുരക്കല്‍ വിഷ്ണുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം സിപിഎം തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിഷ്ണുവിന്റെ സഹോദരന്‍ പ്രതിയായിരുന്നു.