ന്യൂഡല്‍ഹി: കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി. നാലാഴ്ച സമയമാണ് ഹൈക്കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം മീഡിയാ റൂം തുറക്കുന്നത് ചില എതിര്‍പ്പുകളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആണ് മാധ്യമവിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷന്‍ കബില്‍ സിബല്‍ ആണ് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കോടതിയില്‍ ഹാജരായത്. കേസ് നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.