തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. എറണാകുളം കതൃക്കടവിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ ബാബുവിന് നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. റെയ്ഡില്‍ അന്ന് ചില രേഖകള്‍ പിടിച്ചെടുത്തിരുന്നു.