വിദര്‍ഭ-അസം രഞ്ജി മത്സരം ഇന്നാരംഭിക്കും

Posted on: October 20, 2016 8:43 am | Last updated: October 20, 2016 at 12:44 am

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തുമ്പ സെന്റ്‌സേവ്യേഴ്‌സ്‌കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ വിദര്‍ഭ ആസാമിനെ നേരിടും.
ഇതാദ്യമായാണ ്തിരുവനന്തപുരംസെന്റ്‌സേവ്യേഴ്‌സ്‌കോളേജ് ഗ്രൗണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. രാവിലെ 9 മണിക്ക് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി മത്സരം ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച തിരുവനന്തപുരത്തെത്തിയ ഇരു ടീമുകളും ബുധനാഴ്ച്ച സെന്റ്‌സേവ്യേഴ്‌സ്‌കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി. ഗ്രൂപ്പ് ബിയില്‍ 3 പോയിന്റമായിവിദര്‍ഭ 5ാം സ്ഥാനത്തും പോയിന്റൊന്നുമില്ലാത്ത ആസാം 9ാം സ്ഥാനത്തുമാണ്.
നവംബര്‍ 5 മുതല്‍ 8 വരെ നടക്കുന്ന ഡെല്‍ഹി-ജാര്‍ഖണ്ഡ് മത്സരമാണ്തിരുവനന്തപുരത്തെ രണ്ടാമത്തെ മത്സരം.