എം കെ സക്കീര്‍ പി എസ് സി ചെയര്‍മാന്‍

Posted on: October 20, 2016 12:41 am | Last updated: October 20, 2016 at 12:41 am

new-psc-chairman-jpegതിരുവനന്തപുരം: പി എസ് സിയുടെ ചെയര്‍മാനായി അഡ്വ. എം കെ സക്കീറിനെ നിയമിച്ചു. ബി ശ്രീനിവാസിന് പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ പൂര്‍ണ അധിക ചുമതല നല്‍കി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. കെ ഇളങ്കോവനെയും നിയമിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. ആശ തോമസിനെ മാറ്റി.
എ പി എം മുഹമ്മദ് ഹനീഷിനെ സപ്ലൈകോ എം ഡിയാക്കാന്‍ തീരുമാനിച്ചു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായാണ് ഡോ. ആശ തോമസിന്റെ പുതിയ നിയമനം.