ജേക്കബ് തോമസ് വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് യെച്ചൂരി

Posted on: October 19, 2016 6:59 pm | Last updated: October 20, 2016 at 9:50 am
SHARE

sitaram yechooriതിരുവനന്തപുരം: ജേക്കബ് തോമസ് വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇ.പി ജയരാജനെതിരായ സംഘടനാ നടപടി കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന ജേക്കബ് തോമസിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ രാവിലെ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. യെച്ചൂരിയും യോഗത്തില്‍ പങ്കെടുത്തു. സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്നാണ് യോഗം തീരുമാനം. ആലപ്പുഴയില്‍ പുന്നപ്രവയലാര്‍ വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് യച്ചൂരി കേരളത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here