കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്ന് പി ജയരാജന്‍

Posted on: October 19, 2016 1:41 pm | Last updated: October 19, 2016 at 1:41 pm

p jayarajanകണ്ണൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പി ജയരാജന്റെ മറുപടി. കാനത്തിന് നിഷേധിക്കാനാവാവത്ത ചരിത്രം കണ്ണൂരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ അക്രമിച്ചുകൊണ്ടാണ് ആര്‍എസ്എസ് കണ്ണൂരില്‍ അക്രമത്തിന് തുടക്കമിട്ടത്. അക്രമങ്ങള്‍ക്ക് മുന്നില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന അടിമ മനോഭാവമുള്ളവരല്ല കണ്ണൂരിലുള്ളത്. ആര്‍എസ്എസ് അക്രമത്തിന് മുന്നില്‍ മുട്ടുമടക്കില്ല. എന്തുവിലകൊടുത്തും സിപിഎം ചെറുത്ത് തോല്‍പ്പിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.