കോഴിക്കോഴ: കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നിയമോപദേശകനെതിരെ അന്വേഷണം

Posted on: October 18, 2016 11:32 am | Last updated: October 18, 2016 at 7:53 pm
SHARE

vigilanceതിരുവനന്തപുരം: കോഴിക്കോഴ കേസില്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നിയമോപദേശകനെതിരെ അന്വേഷണത്തിന് ശുപാര്‍ശ. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ ഉടന്‍ തീരുമാനമെടുക്കും. കോഴിക്കോഴക്കേസ് വിജിലന്‍സ് പ്രത്യേക സംഘം അന്വേഷിക്കും. വിജിലന്‍സ് നിയമോപദേശകനായിരുന്ന മുരളീ കൃഷ്ണക്കെതിരെയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കോഴിക്കച്ചവടക്കാര്‍ നികുതി വെട്ടിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയെ തുടര്‍ന്ന് 65 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തവിറക്കിയിരുന്നു. ഇത് മറികടന്ന് കോഴിക്കച്ചവടക്കാരെ അനധികൃതമായി സഹായിച്ചെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here