മുംബൈ നരിമാന്‍ പോയിന്റിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം; രണ്ടു മരണം

Posted on: October 18, 2016 9:13 am | Last updated: October 18, 2016 at 11:33 am
SHARE

makers-tower-fire-leadമുംബൈ: തെക്കന്‍ മുംബൈയില്‍ മേക്കേര്‍സ് ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്. എട്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിനകത്തെ അഗ്നി ശമന സംവിധാനങ്ങളാണ് തീപ്പിടുത്തം പെട്ടെന്ന് നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ചതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here