തിരുവനന്തപുരം: നിയമനങ്ങളില്‍ മാനദണ്ഡം കൊണ്ടുവരാന്‍ മന്ത്രിസഭാതീരുമാനം. ബന്ധുനിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ച സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഈ തീരുമാനത്തിലെത്തിയത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്നാണ് ഘടകകക്ഷികളായ ജനതാദളിന്റെയും എന്‍സിപിയുടെയും ആവശ്യം. ജയരാജനെതിരെ സിപിഐയും വിമര്‍ശനമുന്നയിച്ചിരുന്നു.
എന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാതെ വകുപ്പ് മാത്രം മാറ്റുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ദ്രുതപരിശോധനകൊണ്ടുമാത്രം രാജിവെക്കേണ്ടെന്നാണ് വിലയിരുത്തല്‍.