ദീപ കര്‍മാകര്‍ ബി എം ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നു

Posted on: October 13, 2016 10:26 am | Last updated: October 13, 2016 at 10:26 am

viewimageഹൈദരാബാദ്: ഒളിമ്പിക് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി മാറിയ ദീപ കര്‍മാകര്‍ തനിക്ക് സമ്മാനമായി ലഭിച്ച ബി എം ഡബ്ല്യു കാര്‍ തിരികെ നല്‍കുന്നു. ആഢംബര കാറിന്റെ സെര്‍വീസ് സെന്റര്‍ അഗര്‍ത്തലയില്‍ ഇല്ലാത്തതും ബി എം ഡബ്ല്യു പോലുള്ള ആഢംബര കാറുകള്‍ക്ക് അനുയോജ്യമായ റോഡുകള്‍ ഇല്ലാത്തതുമാണ് കാരണം.
ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് വി ചാമുണ്ഡേശ്വര്‍നാഥാണ് ഒളിമ്പിക്‌സില്‍ തിളങ്ങിയ സാക്ഷി മാലിക്ക്, പി വി സിന്ധു എന്നിവര്‍ക്കൊപ്പം ദീപക്കും ബി എം ഡബ്ല്യു കാര്‍ സമ്മാനം പ്രഖ്യാപിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കാറിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത്.
ദീപ മാലിക്ക് ഒറ്റക്കെടുത്ത തീരുമാനമല്ല ഇത്. കുടുംബവും പരിശീലകന്‍ ബിഷ്വേശര്‍ നന്ദിയുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണ് കാര്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, കാറിന്റെ വിപണിമൂല്യം കാശായിട്ട് ലഭ്യമാക്കുവാന്‍ താത്പര്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും എത്ര തുകയായാലും സ്വീകരിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്.