Connect with us

Kozhikode

കേരള മുസ്‌ലിം ജമാഅത്ത് മാനവരക്ഷാ ക്യാമ്പയിന്‍ ആചരിക്കുന്നു

Published

|

Last Updated

കോഴിക്കോട്: തീവ്രവാദം- മത പരിഷ്‌കരണം വിചാരണ ചെയ്യപ്പെടുന്നു എന്ന തലവാചകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ആചരിക്കുന്ന മാനവ രക്ഷാ ക്യാമ്പയിനിന് ഈമാസം 15-ന് തുടക്കമാവും.
മാനവ കുലത്തിന് ഭീഷണിയായി വളര്‍ന്നുവരുന്ന തീവ്രവാദ ഭീകര ചിന്തയെയും പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കുന്നതിനും അവയുടെ ദുരന്ത ഫലങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിനും വൈവിധ്യമാര്‍ന്ന കര്‍മ പദ്ധതികള്‍ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കും. യഥാര്‍ഥ ഇസ്‌ലാം മത വിശ്വാസി തീവ്രവാദിയോ ഭീകരവാദിയോ ആവില്ല. ലോകത്ത് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മത വ്യതിയാന ചിന്തകളും മത പരിഷ്‌കരണ വാദവുമാണ് ലോകത്തെമ്പാടും തീവ്ര ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വിപുലമായ സെമിനാറുകളും സംവാദങ്ങളും പ്രഭാഷണങ്ങളും സമ്മേളനങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഈ മാസം അവസാന വാരം സംസ്ഥാനത്തെ 132 സോണുകളില്‍ ക്യാമ്പയിനിന്റെ ഭാഗമായി വിപുലമായ സമ്മേളനങ്ങളും സംഘടിപ്പിക്കും നവമ്പര്‍ 30-വരെയുള്ള ഒന്നര മാസക്കാലമാണ് ക്യാമ്പയിന്‍ ആചരിക്കുന്നത്.
കാരന്തൂര്‍ മര്‍കസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ. കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ.എ മുഹമ്മദ് അലി ഹാജി, പ്രൊഫ: കെ. എം. എ റഹീം, പി. സി ഇബ്‌റാഹീം മാസ്റ്റര്‍, എന്‍.കെ. അബ്ദുറഹ്മാന്‍ ദാരിമി, കെ. ഒ അഹ്മ്മദ് കുട്ടി ബാഖവി, എ ഹംസ ഹാജി ഗുഡല്ലൂര്‍, എന്‍. കെ സിറാജുദ്ധീന്‍ ഫൈസി, കെ.എസ്.എം റഫീഖ് അഹമ്മദ് സഖാഫി, എസ്. നസീര്‍ ആലപ്പുഴ, മജീദ് കക്കാട്, ടി.കെ അബ്ദുല്‍ കരീം സഖാഫി, എന്‍.വി അബ്ദുറസാഖ് സഖാഫി, എം. അബ്ദുല്‍ മജീദ്, പി.കെ ബാവ ദാരിമി, വി.എച്ച് അലിദാരിമി, പി.കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, എന്‍.പി ഉമ്മര്‍, ഇ. യഅ്ഖൂബ് ഫൈസി, പ്രൊ: എ.കെ അബ്ദുല്‍ ഹമീദ്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സി.പി മൂസ ഹാജി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, അഡ്വ: എ.കെ ഇസ്മാഈല്‍ വഫ തുടങ്ങിയവര്‍ പങ്കെടുത്തു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതവും എന്‍. അലി അബ്ദുല്ല നന്ദിയും പറഞ്ഞു.

Latest