കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: കാന്തപുരം

Posted on: October 12, 2016 11:58 pm | Last updated: October 12, 2016 at 11:58 pm

kANTHAPURAM NEWകോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പ്രതികാര രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും ഉപേക്ഷിച്ച് സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കണം. അധികാരത്തിന്റെ പേരിലും രാഷ്ട്രീയ പകപോക്കലിന്റെ പേരിലും എതിരാളികളെ വകവരുത്തുന്നത് അപലപനീയമാണ്. നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പ് വരുത്താനും രാഷ്ട്രീയ പാര്‍ട്ടികളും സമാധാനകാംക്ഷികളും അഭിപ്രായ സമന്വയത്തിലെത്തണം.
ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭയവിഹ്വലതയും സൃഷ്ടിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ചോരക്ക് പകരം ചോര എന്ന അവസ്ഥക്ക് അറുതിവരുത്താന്‍ സമാധാനകാംക്ഷികളായ ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും കാന്തപുരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.