ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലക്‌സസ് അടുത്ത മാസം ഇന്ത്യയിലെത്തും

Posted on: October 12, 2016 8:39 pm | Last updated: October 12, 2016 at 8:39 pm

1476245942മുംബൈ: ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലക്‌സസ് അടുത്ത മാസം ഇന്ത്യയിലെത്തും. ആര്‍എക്‌സ് 450 എച്ച് , എല്‍എക്‌സ് 570 എന്നീ എസ്‌യുവികളും ഇഎസ് 300 എച്ച് എന്ന സെഡാനുമാണ് ആദ്യം വില്‍പ്പനയ്‌ക്കെത്തുക. നവംബറില്‍ ഈ മോഡലുകളുടെ ബുക്കിങ് ആരംഭിക്കും. ആദ്യ ഷോറൂം മുംബൈയിലാണ് തുറക്കുന്നത്. 2017 മാര്‍ച്ചിലാണ് വാഹനങ്ങളുടെ വിതരണം തുടങ്ങുക.

ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ലക്‌സസ് വാഹനങ്ങളാണ് തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുക. തദ്ദേശീയമായി ഈ മോഡലുകള്‍ നിര്‍മിക്കാന്‍ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്.