സാംസംഗ് ഗാലക്‌സി നോട്ട് 7 ഉത്പാദനം നിര്‍ത്തി

Posted on: October 12, 2016 9:36 am | Last updated: October 12, 2016 at 9:36 am

note-7സിയോള്‍: ഫോണ്‍ പൊട്ടിത്തെറിക്കുന്നത് മൂലം സാംസംഗ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നോട്ട് 7 ഉത്പാദനം നിര്‍ത്തി. ബാറ്ററി തകരാര്‍ മൂലം ഫോണ്‍ പൊട്ടിത്തെറിക്കുകയും തീയും പുകയും വരികയും ചെയ്തതിനെ തുടര്‍ന്ന് കമ്പനി ഫോണ്‍ തിരിച്ചു വിളിച്ചിരുന്നു. എന്നാല്‍ മാറ്റി നല്‍കിയ ഫോണുകളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെ വന്നതാണ് ഉത്പാദനം നിര്‍ത്താന്‍ കാരണം.

നോട്ട് 7 ഉടമകള്‍ക്ക് പണം തിരികെ വാങ്ങുകയോ പകരം സാംസംഗിന്റെ മറ്റു ഫോണുകള്‍ നല്‍കുകയോ ചെയ്യും. അതേസമയം ഇന്ത്യയില്‍ ഇതുവരെ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫോണ്‍ പൊട്ടിത്തെറിക്കുന്നത് മൂലം പല വിമാനക്കമ്പനികളും നോട്ട് 7 ഫോണുമായി വിമാനത്തില്‍ കയറുന്നത് വിലക്കിയിരുന്നു. ആഗസ്ത് ഏഴിനാണ് ഗാലക്‌സി നോട്ട് 7 വിപണിയിലെത്തിയത്.