ഭീകരവാദം ലോകത്തെ ബാധിച്ചിരിക്കുന്ന വൈറസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Posted on: October 11, 2016 7:44 pm | Last updated: October 12, 2016 at 8:37 am
SHARE

modiലക്‌നോ:ഭീകരതയാണ് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ്. ലോകം മുഴുവന്‍ അതില്‍ നശിക്കുന്നു. സ്ത്രീയുടെ അഭിമാനത്തിനായി ഭീകരതയ്‌ക്കെതിരേ പൊരുതിയ ആദ്യ പോരാളിയായ ജഡായുവിനെ രാമായണത്തില്‍ കാണാന്‍ സാധിക്കും. നമുക്കെല്ലാവര്‍ക്കും രാമന്‍ ആകാന്‍ സാധിക്കില്ലെങ്കിലും ജഡായു എങ്കിലും ആകാന്‍ ശ്രമിക്കാമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ ദസറ ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മോദി.

തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയ ആഘോഷമാണ് ദസറ. നാം നമ്മുടെ മനസുകളിലെ തിന്മയെ അവസാനിപ്പിക്കുന്നതാകണം ലക്ഷ്യമാക്കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.