ദുബൈ: ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ദുബൈയില്‍ തറക്കല്ലിട്ടു. നിലവിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ദുബൈയിലെ തന്നെ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ക്രീക്ക് ടവറിനാണ് യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം തറക്കല്ലിട്ടത്. 2020ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കെട്ടിടത്തിന് ബുര്‍ജ് ഖലീഫയുടെ ഇരട്ടിയോളം ഉയരം വരും.
ലില്ലി പുഷ്പത്തില്‍ നിന്ന് മാതൃക സ്വീകരിച്ച് മിനാര രൂപത്തിലാണ് ടവര്‍ നിര്‍മിക്കുന്നത്. 100 കോടി ഡോളറാണ് ഇതിന്റെ നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. ദുബൈ ക്രീക്ക് ഹാര്‍ബറില്‍ എമാര്‍ പ്രോപ്പര്‍ട്ടീസാണ് ടവര്‍ നിര്‍മിക്കുന്നത്.