പാ‌ംപോറിൽ രണ്ടാം ദിനവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

Posted on: October 11, 2016 12:15 pm | Last updated: October 11, 2016 at 4:46 pm

പാംപോറിൽ ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടംശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ ഭീകരരുമായി സൈന്യം രണ്ടാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇവിടത്തെ ബഹുനില സര്‍ക്കാര്‍ മന്ദിരത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. മൂന്ന് ഭീകരര്‍ ഇതിനുള്ളില്‍ ഉണ്ടെന്നാണ് നിഗമനം. എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇസ്റ്റിറ്റിയൂട്ടിന്റെ ഉടമസ്ഥയിലുള്ള ഈ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്.

അമ്പതില്‍ അധികം നിലകളുള്ള കെട്ടിടത്തിന്റെ ആറാമത്തെയോ ഏഴാമത്തെയോ നിലയിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത് എന്നാണ് സൈന്യം കരുതുന്നത്. ഭീകരരെ ജീവനോടെ പിടികൂടുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഝലം നദിയിലൂടെ ബോട്ട് മാര്‍ഗമാണ് ഭീകരര്‍ കെട്ടിടത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാംപോറിൽ ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം