കണ്ണൂര്‍: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വെട്ടറ്റ് മരിച്ചു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനാ (50) ണ് കൊല്ലപ്പെ്ട്ടത്. പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ സംഘം ഷാപ്പില്‍ കയറി വെട്ടുകയായിരുന്നു. ഓംനി വാനില്‍ മുഖംമൂടിയാണ് സംഘം എത്തിയത്. ഉടന്‍ തന്നെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.