തിരുവനന്തപുരം: ബന്ധു നിയമന വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വിഎസ് പറഞ്ഞു.
വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി ഇപി ജയരാജന്‍ തന്റെയും മറ്റു സിപിഎം നേതാക്കളുടേയും ബന്ധുക്കളെ നിയമിച്ചതാണ് വിവാദമായത്. ജയരാജന്റെ നടപടിയെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും തള്ളിപ്പറഞ്ഞിരുന്നു.