സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

Posted on: October 8, 2016 1:09 pm | Last updated: October 8, 2016 at 2:34 pm

tp-ramakrishnanകോഴിക്കോട്: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യവര്‍ജനം അടിസ്ഥാനമാക്കിയുള്ള പുതിയ നയം സര്‍ക്കാര്‍ രൂപീകരിക്കും. വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കും. സമ്പൂര്‍ണ മദ്യലഹരി വര്‍ജനത്തിനായി ‘വിമുക്തി’യെന്ന പേരില്‍ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.