Connect with us

National

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപിയാന്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിയാനിലെ പോലീസ് പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. പോലീസ് തിരിച്ചുവെടിവെച്ചതോടെ ഭീകരര്‍ കടന്നുകളഞ്ഞു. കോണ്‍സ്റ്റബിള്‍ സഹൂര്‍ അഹമ്മദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest