ജയലളിതയെ കാണാന്‍ രാഹുല്‍ അപ്പോളോ ആശുപത്രിയിലെത്തി

Posted on: October 7, 2016 2:19 pm | Last updated: October 7, 2016 at 2:19 pm
rahul
ജയലളിതയെ സന്ദര്‍ശിച്ച ശേഷം അപ്പോളോ ആശുപത്രിക്ക് പുറത്ത് രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ചെന്നൈയില്‍ എത്തിയത്. സന്ദര്‍ശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

ആശുപത്രിയില്‍ ജയലളിതയുമായി രാഹുല്‍ മുക്കാല്‍ മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഡോക്ടര്‍മാരുമായും അണ്ണാഡിഎംകെ നേതാക്കളുമായും ചര്‍ച്ചനടത്തിയ രാഹുല്‍, ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജയലളിത എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു.