ദുബൈയിലെ എണ്ണ തട്ടിപ്പ്: ആന്ധ്രാ സ്വദേശി അറസ്റ്റില്‍

Posted on: October 7, 2016 5:13 am | Last updated: October 7, 2016 at 12:13 am

തിരുവനന്തപുരം: ദുബൈയില്‍ ഓയില്‍ ബിസിനസ് നടത്തി 22 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍. ആന്ധ്രാപ്രദേശ് കാക്കിനട സ്വദേശി വെങ്കിട്ടറാം ബാബു (49) ആണ് വിശാഖപ്പട്ടണത്ത് വെച്ച് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. 2015ല്‍ ദുബൈയില്‍ ഓയില്‍ ബിസിനസ് നടത്തിവന്നിരുന്ന തിരുവനന്തപുരം സ്വദേശി ഷൈജു മുഹമ്മദ് താഹയുടെ സണ്‍ ഫ്യുവല്‍ ഏജന്‍സിയില്‍ നിന്നും 22 കോടിയിലേറെ രൂപക്ക് പ്രതി നടത്തിയിരുന്ന ആദിത്യ ഫ്യുവല്‍ ഏജന്‍സിയിലേക്ക് ഓയില്‍ വാങ്ങിയ ശേഷം ഈ തുക നല്‍കുന്നതിനുള്ള ഉറപ്പിനായി പ്രതിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ദുബൈയിലെ സ്‌പോണ്‍സറെ ഏല്‍പ്പിച്ചു. എന്നാല്‍ സ്‌പോണ്‍സറെ കബളിപ്പിച്ച് വിശാഖപ്പട്ടണം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും മറ്റൊരു പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദഗ്ധമായി ദുബൈയില്‍ നിന്നും ആന്ധ്രയിലേക്ക് ഒളിവില്‍ പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി ഷൈജു മുഹമ്മദ് താഹ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ എസ് ഐയുടെ പ്രത്യേക അന്വേഷണ സംഘം ആന്ധ്രയിലെ കാക്കിനടയിലെത്തി പ്രതിക്കായി അന്വേഷണം നടത്തി.