Connect with us

International

ഗര്‍ഭഛിദ്രത്തിന് നിരോധനം; പോളിഷ് സര്‍ക്കാര്‍ പിന്‍മാറി

Published

|

Last Updated

വാഴ്‌സ: ഗര്‍ഭഛിദ്രം നിരോധിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്തുടനീളം വന്‍പ്രതിഷേധങ്ങള്‍ നടന്നതോടെ ഭേദഗതി കൊണ്ടുവരാനുള്ള കരട് ബില്‍ പോളിഷ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഗര്‍ഭഛിദ്രത്തിനെതിരെ ശബ്ദിക്കുന്ന സ്വതന്ത്ര സംഘടന രാജ്യത്തുടനീളം നടത്തിയ വന്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് അധികൃതരുടെ നീക്കം. കരട് ബില്‍ പിന്‍വലിക്കുന്നതിന് പാര്‍ലിമെന്റിന്റെ പ്രത്യേക സെഷന്‍ വിളിച്ചു ചേര്‍ത്താണ് ബില്‍ പിന്‍വലിക്കാന്‍ ഭരണ പാര്‍ട്ടിയായ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി തീരുമാനിച്ചത്. 352നെതിരെ 58 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റില്‍ ബില്‍ പിന്‍വലിക്കാനുള്ള ശ്രമം വിജയിച്ചത്. 18 അംഗങ്ങള്‍ സഭയില്‍ ഹാജരായില്ല.
അമ്മക്കും കുഞ്ഞിനും അപകടകരമായ അവസ്ഥയുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന കരട് നിയമം ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതും നിരോധിക്കുന്നതായിരുന്നു. ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടറെയും സത്രീകളെയും അഞ്ച് വര്‍ഷം വരെ തടവിലിടാനും നിയമത്തില്‍ ശിപാര്‍ശയുണ്ടായിരുന്നു.