എസ് വൈ എസ് ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കും

Posted on: October 7, 2016 12:01 am | Last updated: October 6, 2016 at 11:37 pm

sysകോഴിക്കോട് : സമസ്ത കേരള സുന്നിയുവജനസംഘം (എസ്‌വൈ എസ്) സാന്ത്വനം പദ്ധതിയുടെ ഭാഗമായി പുതിയ ആയിരം വീടുകള്‍ നിര്‍മിച്ച് നല്‍കും. ‘ദാറുല്‍ ഖൈര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഭവനനിര്‍മാണ പദ്ധതിയുടെ ഉല്‍ഘാടനം കേരള ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് നാളെ കോഴിക്കോട്ട് നിര്‍വഹിക്കും. കെ പി കേശവമോനോന്‍ ഹാളില്‍ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
സാമുഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2011ലാണ് എസ് വൈ എസ് ഭവനനിര്‍മാണ പദ്ധതി ആരംഭിച്ചത്. ആയിരത്തിലധികം വീടുകള്‍ ഇതിനകം നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരാണ് ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയുടെ പ്രയോക്തക്കള്‍.
ആതുര സേവന രംഗത്തും എസ് വൈ എസ് സാന്ത്വനം മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. മാരക രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കുന്നു. പന്ത്രണ്ടായിരത്തോളം സന്നദ്ധ സേവകരാണ് ആതുര മേഖലയില്‍ എസ് വൈ എസ് സാന്ത്വനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. എം കെ. രാഘവന്‍ എം പി, എ പ്രദീപ് കുമാര്‍ എം എല്‍ എ, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മജീദ് കക്കാട്, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി മൂസ ഹാജി അപ്പോളോ, വി പി എം ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.