Connect with us

National

ബിസിസിഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

Published

|

Last Updated

ന്യൂഡല്‍ഹി: ബിസിസിഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ബിസിസിഐ ലോധ കമ്മിറ്റിക്ക് വഴങ്ങണമെന്നും മറ്റ് മാര്‍ഗമില്ലെന്നും കോടതി വ്യക്തമാക്കി. ലോധ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് ബിസിസിഐ അറിയിക്കണം. തയ്യാറല്ലെങ്കില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതിനായി ലോധ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ നടപ്പിലാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രത്യേക സമിതി രൂപീകരിക്കുന്നതിന്റെ സാധ്യത പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക സമിതി രൂപീകരിക്കാനുള്ള അധികാരം ബി.സി.സി.ഐക്ക് നല്‍കണോ അതോ ലോധ കമ്മിറ്റിക്ക് വിടണോ എന്നതിലും തീരുമാനം എടുക്കാമെന്ന് കോടതി അഭിപ്രായപ്പട്ടു. പരിഷ്‌കരണ ശുപാര്‍ശകള്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ബി.സി.സി.ഐ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ലോധ സമിതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

---- facebook comment plugin here -----

Latest