Connect with us

Socialist

സ്വാശ്രയമെഡിക്കല്‍ ഫീസ് പത്തുലക്ഷമായി ഉയര്‍ത്താനുള്ള രഹസ്യ നീക്കവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

ramesh chennithalaഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം……

അടുത്ത വര്‍ഷം സ്വാശ്രയമെഡിക്കല്‍ ഫീസ് പത്തുലക്ഷമായി ഉയര്‍ത്താനുള്ള രഹസ്യ നീക്കവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.ഫീസ് കുറക്കണമെന്നാവിശ്യപ്പെട്ട് യു ഡി എഫ് സഭയില്‍ പ്രക്ഷോഭം നടത്തുമ്പോള്‍ ബി ജെ പി എം എല്‍ എ രാജഗോപാല്‍ സര്‍ക്കാരിന് മംഗള പത്രം എഴുതുന്ന തിരക്കിലായിരുന്നു. എന്നിട്ടും എ ബി വി പിക്കാരെ തെരുവില്‍ തല്ലുകൊള്ളാന്‍ വിട്ടു.
അടുത്ത വര്‍ഷം ഫീസ് പത്ത് ലക്ഷമാക്കി ഉയര്‍ത്താന്‍ ഹൈക്കോടതിയിലെ േകസുകള്‍ പോലും തോറ്റു കൊടുക്കുകയാണ്. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളേജുകള്‍ക്ക് അനുകൂലമായി വിജ്ഞാപനമിറക്കിയതും ഒത്തുകളിയുടെ ഭാഗമാണ്. കണ്ണൂര്‍, കെ.എം.സിറ്റി എന്നീ മെഡിക്കല്‍ കോളേജുകളില്‍ 10 ലക്ഷം വീതവും കരുണ മെഡിക്കല്‍ കോളേജില്‍ ഏഴര ലക്ഷം രൂപയും ഫീസ് ഈടാക്കാനുള്ള വിജ്ഞാപനമാണ് കോടതി വിധിയുടെ മറവില്‍ ഒത്തുകളിയുടെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയിട്ടുള്ളത്. സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്ത കോളേജുകള്‍ക്ക് ബമ്പര്‍ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. മാനേജ്‌മെന്റുകളുമായുള്ള ഒത്തുകളിയിലൂടെ അധിക ഫീസ് വാങ്ങാനുള്ള പുതിയ പാലം തുറക്കുകയാണ് സര്‍ക്കാര്‍ ചെതയ്തിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ സീറ്റ് വര്‍ധനക്കെതിരായി യു ഡി എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

---- facebook comment plugin here -----

Latest