കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്ക് പരിഹാരമായി;എസ്ബിടി 70 കോടി രൂപ വായ്പ അനുവദിച്ചു

Posted on: October 5, 2016 7:12 pm | Last updated: October 6, 2016 at 9:10 am

KSRTCതിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം ആവശ്യപ്പെട്ട് നടത്തിയ സമരം ഒത്തുതീര്‍പ്പായി. എസ്ബിടി എഴുപത് കോടി രൂപ വായ്പ അനുവദിക്കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ശമ്പള പ്രതിസന്ധിക്ക് പരിഹാരമായത്.
പ്രശ്‌നത്തിന് പരിഹാരത്തിന് പരിഹാരമായതോടെ സമരം അവസാനിപ്പിക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.
ഇന്നലെ മുഴുവന്‍പേര്‍ക്കും ശമ്പളം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല.ബാങ്കില്‍ നിന്ന് പണം ലഭിക്കുന്നതിലെ സാങ്കേതിക തടസ്സംമൂലമാണ് ശമ്പളം വൈകുന്നതെന്നും ഇന്നത്തോടെ വിതരണം പൂര്‍ത്തിയാകുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണമെങ്കില്‍ 50 കോടി രൂപകൂടി വേണമായിരുന്നു. ഇതിന് പുറമെ ഈ മാസം പതിനെഞ്ചിന് പെന്‍ഷന്‍ നല്‍കണം. ഇതിനായി 27.5 കോടി രൂപ വേണം. കോര്‍പ്പറേഷന്റെ നിത്യവരുമാനം പ്രതിമാസം അഞ്ചേമുക്കാല്‍ കോടിയില്‍ നിന്ന് നാലേകാല്‍ കോടിയായി കുറയുകയും ചെയ്തു.