മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയെന്ന് രമേശ് ചെന്നിത്തല

Posted on: October 5, 2016 11:05 am | Last updated: October 5, 2016 at 2:11 pm

ramesh chennithalaതിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യോജിപ്പോടെ തീരേണ്ട സ്വാശ്രയ വിഷയം അട്ടിമറിച്ചത് മുഖ്യമന്ത്രിയാണ്. ഫീസ് കുറക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിരുന്നു. എന്നാല്‍ യോഗത്തില്‍ മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചെന്നിത്തല ആരോപിച്ചു.

അതേസമയം തന്റെ പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു. ഇനി പൂജയുടെ അവധി കഴിഞ്ഞ് 17ന് മാത്രമേ സഭ സമ്മേളിക്കുകയൂള്ളൂ.