ഈ മാസവും തുടര്‍ച്ചയായി അഞ്ച് ദിവസത്തെ സര്‍ക്കാര്‍ അവധി

Posted on: October 5, 2016 12:25 am | Last updated: October 5, 2016 at 12:25 am

അരീക്കോട്: വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഈമാസവും തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധി. എട്ടിന് രണ്ടാം ശനി, ഒമ്പത് ഞായര്‍, പത്ത്, പതിനൊന്ന് തീയതികളില്‍ പൂജാ അവധി, 12ന് മുഹറം എന്നിങ്ങനെയാണ് അവധി ദിവസങ്ങള്‍.
അടുത്ത ആഴ്ച രണ്ട് പ്രവൃത്തി ദിവസമാണ് ഉണ്ടാവുക. ഈ അവധികളെല്ലാം ബേങ്കുകള്‍ക്കും ബാധകമാണ്. കഴിഞ്ഞമാസം ഓണം, പെരുന്നാള്‍ എന്നിവയുമായി ഒരാഴ്ചയായിരുന്നു തുടര്‍ച്ചയായ അവധിയുണ്ടായിരുന്നത്. ഇത്തവണയും ബേങ്കുകളുടെ തുടര്‍ച്ചയായ അവധി കാരണമായി എ ടി എമ്മുകള്‍ കാലിയാകുമെന്നതിനാല്‍ ബേങ്കുകള്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്.