സഊദിയിലേക്ക് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു

Posted on: October 5, 2016 12:20 am | Last updated: October 5, 2016 at 12:20 am

doctorതിരുവനന്തപുരം: സഊദി സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്‍ കീഴില്‍ അറാര്‍ മേഖലയിലുള്ള വിവിധ ആശുപത്രികളില്‍ നിയമനത്തിനായി ചുവടെ പറയുന്ന വിഭാഗങ്ങളിലുള്ള കണ്‍സള്‍ട്ടന്റ്/സ്‌പെഷ്യലിസ്റ്റ്/റസിഡന്റ് ഡോക്ടര്‍മാരെ ഡല്‍ഹി, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഒ.ഡി.ഇ.പി.സി മുഖേന ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്റര്‍വ്യൂ തീയതിയും മറ്റുവിവരങ്ങളും പിന്നീട് അറിയിക്കും.
വിഭാഗങ്ങള്‍ : കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക്‌സ്, ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, അനസ്‌തേഷ്യ, സി.സി.യു, ഇ.എന്‍.റ്റി, പ്ലാസ്റ്റിക് സര്‍ജറി, ഐ.സി.യു, ഡെര്‍മറ്റോളജി, നിയോനാറ്റോളജി, ഓര്‍ത്തോപീഡിക്‌സ്, ഹീമറ്റോളജി, ചെസ്റ്റ് മെഡിസിന്‍, ഓങ്കോളജി, യൂറോളജി, വാസ്‌കുലര്‍ സര്‍ജറി, റേഡിയോളജി, ഇന്റേണല്‍ മെഡിസിന്‍, എന്‍ഡോക്രൈനോളജി, ഒഫ്താല്‍മോളജി, കാര്‍ഡിയാക് സര്‍ജറി, ബ്ലഡ് ബാങ്ക്, ഫാമിലി മെഡിസിന്‍, ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍, എമര്‍ജന്‍സി മെഡിസിന്‍, ക്ലിനിക്കല്‍ പാത്തോളജി, ഗാസ്‌ട്രോ എന്ററോളജി, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, എന്‍ഡോസ്‌കോപിക് സര്‍ജറി, റേഡിയോ ഡയഗ്നോസിസ്, ജനറല്‍ പ്രാക്ടീഷണര്‍.വിദ്യാഭ്യാസ യോഗ്യത: എഫ് ആര്‍ സി എസ്/എം ആര്‍ സി പി/ഡി എം/എം സി എച്ച്/എം ഡി/എം എസ്/ഡി എന്‍ ബി/ഡിപ്ലോമ/എം ബി .ബി.എസ്. പ്രവൃത്തിപരിചയം : രണ്ട് വര്‍ഷം. പ്രായപരിധി : 52 വയസ്.
താത്പര്യമുള്ളവര്‍ വിശദ ബയോഡേറ്റ സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 25 നകം അപേക്ഷിക്കണം. ഫോണ്‍: 0471 – 2576314/19. വെബ്‌സൈറ്റ് : www.odepc.kerala.gov.in.