ഇരുവഞ്ഞി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Posted on: October 4, 2016 10:06 pm | Last updated: October 4, 2016 at 10:08 pm

unnamedതാമരശ്ശേരി: ഇരുവഞ്ഞി പുഴയില്‍ കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എടവണ്ണപ്പാറ എടശ്ശേരിക്കടവ് തച്ചറകാവില്‍ ആമിനയുടെ മകന്‍ ആസിഫ് അലി(22)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ടുമണിയോടെ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ആസിഫ് അലി വെള്ളിയാഴ്ച വൈകിട്ടാണ് ഒഴുക്കില്‍ പെട്ടത്. നാല് ദിവസം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേന്ദമംഗല്ലൂരില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ദരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്താനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് മറവ് ചെയ്തു.