
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ബിഎസ്എഫ് പാക്കിസ്ഥാന്‍ ബോട്ട് പിടിച്ചു. അമൃത്സറിലെ രവി നദിയില്‍നിന്നാണ് ബോട്ട് പിടിച്ചെടുത്തത്. ഒഴിഞ്ഞ ബോട്ടാണ് പിടികൂടിയത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്ത്യയുടെ ഭാഗത്തേക്ക് ബോട്ട് അബദ്ധത്തില്‍ ഒഴുകിയെത്തിയതാവാമെന്നാണ് കരുതുന്നത്. സംശയിക്കത്തക്ക ഒന്നും ബോട്ടില്‍നിന്നും കണ്ടെത്തിയില്ലെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ അറിയിച്ചു.