Connect with us

Gulf

സ്തനാര്‍ബുദ ബോധവത്കരണ യജ്ഞം

Published

|

Last Updated

ഷാര്‍ജ: എന്‍ എം സിക്ക് കീഴിലുള്ള ഡോ. സണ്ണീസ് മെഡിക്കല്‍ ഗ്രൂപ്പ്, പുതിയ ശാഖ ഷര്‍ഖാന്‍ മേഖലയില്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് സ്ത്രീകള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും കുറഞ്ഞ നിരക്കില്‍ മാമോഗ്രാം ഉള്‍പെടെ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അറബ് വ്യവസായ വാണിജ്യ പ്രമുഖനായ ഉമര്‍ മുഹമ്മദ് സലിം അല്‍ ഉവൈസും ഡോ. സണ്ണീസ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സണ്ണി കുര്യനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌പെഷ്യലിസ്റ്റ് ജനറല്‍ സര്‍ജന്‍ ഡോ. പാരി അവിനാശ് സ്തനാര്‍ബുദത്തെ കുറിച്ച് ബോധന ക്ലാസ് നടത്തി.
യു എ ഇയില്‍ 10 ക്യാന്‍സര്‍ രോഗികളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ഇതു സംബന്ധിച്ച് ജാഗ്രത്തായ ബോധവത്കരണം നല്‍കുമെന്നും ഈ മാസം സൗജന്യ പരിശോധനയും മാമോഗ്രാം ചാര്‍ജില്‍ 50 ശതമാനം വരെ കിഴിവും അനുവദിക്കുമെന്ന് ഡോ. സണ്ണി കുര്യന്‍ സൂചിപ്പിച്ചു.

Latest