ജലന്തറില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ട് പേര്‍ക്ക് പരുക്ക്

Posted on: October 4, 2016 7:08 am | Last updated: October 4, 2016 at 10:04 am
jhalam-express
ചിത്രം പ്രതീകാത്മകം

ജലന്തര്‍: പഞ്ചാബില്‍ ട്രെയിന്‍ പാളം തെറ്റി. പഞ്ചാബില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ഝലം എക്‌സ്പ്രസാണ് ലുധിയാനക്ക് സമീപം പില്ലൗരില്‍ പാളം തെറ്റിയത്. ട്രെയിനിന്റെ ഒന്‍പത് ബോഗികള്‍ പാളം തെറ്റിയതയി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.