റഷ്യയുമായുള്ള ഉഭയകക്ഷിബന്ധം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി അമേരിക്ക

Posted on: October 4, 2016 12:11 am | Last updated: October 4, 2016 at 12:25 am

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള ഉഭയകക്ഷിബന്ധം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി അമേരിക്ക. അലെപ്പോ സിറ്റിയില്‍ രഹസ്യമായുണ്ടായ അക്രമത്തെ തുടര്‍ന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി റഷ്യയുമായി താല്‍ക്കാലിമായി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

അക്രമത്തില്‍ പ്രയാസമനുഭവിക്കുന്നവരുടെ വീടുകള്‍ പുനഃസ്ഥാപിക്കുന്നതിനും പട്ടണങ്ങളിലും മാനുഷിക സഹായം സുസ്ഥിര ഉറപ്പാക്കാന്‍ റഷ്യ ഒന്നും ചെയ്തിട്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സംയുക്ത യു.എസ്-റഷ്യ സെന്റര്‍ സൃഷ്ടിയിലും പങ്കെടുക്കുവാന്‍ അയച്ച ഉദ്യോഗസ്ഥരേയും അമേരിക്ക പിന്‍വലിച്ചു.
എന്നാല്‍ സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നനുള്ള ശ്രമത്തെ ഇത് ബാധിക്കില്ല.