‘വര്‍ഗീയതയും വംശീയതയും സൃഷ്ടിക്കുന്നത് മുതലാളിത്ത പ്രത്യയശാസ്ത്രം’

Posted on: October 3, 2016 11:04 pm | Last updated: October 3, 2016 at 11:04 pm
അബുദാബി കെ എസ് സിയില്‍ എഴുത്തുകാരന്‍ കെ പി  രാമനുണ്ണിയെ പ്രസിഡന്റ് പത്മനാഭന്‍ സ്വീകരിക്കുന്നു
അബുദാബി കെ എസ് സിയില്‍ എഴുത്തുകാരന്‍ കെ പി
രാമനുണ്ണിയെ പ്രസിഡന്റ് പത്മനാഭന്‍ സ്വീകരിക്കുന്നു

അബുദാബി: വര്‍ഗീയതയും വംശീയതയും ലോകത്ത് വര്‍ധിച്ചു വരികയാണെന്നും ഇത് സൃഷ്ടിക്കുന്നത് മുതലാളിത്ത പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമാണെന്നും സാഹിത്യകാരന്‍ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച, അദ്ദേഹത്തിന്റെ തന്നെ നോവലായ ദൈവത്തിന്റെ പുസ്തകത്തിന്റെ ആസ്വാദനത്തില്‍ സംസാരിക്കുകയായിരുന്നു രാമനുണ്ണി. മൂസ മാസ്റ്റര്‍, പി പത്മനാഭന്‍ സംസാരിച്ചു.
സെന്ററിന്റെ ഉപഹാരം പ്രസിഡന്റ് പി പത്മനാഭന്‍ രാമനുണ്ണിക്ക് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി മനോജ് കൃഷ്ണന്‍ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് നന്ദിയും പറഞ്ഞു.