യാത്രക്കിടയില്‍ മറന്നുവെച്ച പണവും വില പിടിപ്പുള്ള രേഖകളും ഉടമക്ക് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

Posted on: October 3, 2016 7:23 pm | Last updated: October 3, 2016 at 10:39 pm
SHARE
unnamed
ഓട്ടോയില്‍ നിന്ന് ലഭിച്ച പണവും രേഖകളുമടങ്ങിയ ബാഗ് പേരാമ്പ്ര സ്‌റ്റേഷനില്‍ വെച്ച് ഉടമക്ക് കൈമാറുന്നു

പേരാമ്പ്ര: ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ ഓട്ടോറിക്ഷയില്‍ വെച്ചു മറന്ന പണവും, വില പിടിപ്പുള്ള രേഖകളും ഉടമക്ക് തിരിച്ച് നല്‍കി ഓട്ടോ െ്രെഡവര്‍ മാതൃകയായി. വാല്യക്കോട് സ്വദേശിയായ റിയാസാണ്, തന്റെ ഓട്ടോറിക്ഷയില്‍ നിന്ന് ലഭിച്ച 20,000 രൂപയും, ചെക്ക് ബുക്കും, ബാങ്ക് പാസ്ബുക്കും ഉള്‍പ്പെടെ സൂക്ഷിച്ച ബാഗ് പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെത്തിച്ച് ഉടമയായ എരവട്ടൂരിലെ ഞേറപ്പൊയില്‍ ഇബ്‌റാഹിമിന് ലഭിക്കാന്‍ അവസരമൊരുക്കിയത്. അഡീഷണല്‍ എസ്.ഐ എന്‍.കെ.വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ എഎസ്‌ഐ ഗോപാലകൃഷ്ണന്‍ ബാഗ് ഉടമക്ക് കൈമാറി.തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചെമ്പ്ര റോഡില്‍ നിന്നാണ് ഇബ്‌റാഹിം ഓട്ടോ വിളിച്ചത്. ബാഗിനോടൊപ്പം ഉടമസ്ഥനില്ലാത്ത നിലയില്‍ ലഭിച്ച പുസ്തകങ്ങളടങ്ങിയ കവര്‍ സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here