തന്റെ പ്രതികരണം സ്വാശ്രയ വിഷയത്തിലായിരുന്നില്ല; നിലപാട് തിരുത്തി വിഎസ്

Posted on: October 2, 2016 6:51 pm | Last updated: October 3, 2016 at 12:59 am
SHARE

vs-achuthanandanതിരുവനന്തപുരം: സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് താന്‍ പറഞ്ഞത് സ്വാശ്രയ വിഷയത്തിലായിരുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. എസ്ബിഐ-എസ്ബിടി ലയന നീക്കത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്. തന്നെയും സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.

പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാത്ത സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് വിഎസ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെ മന്ത്രി ഇപി ജയരാജനും എംബി രാജേഷും രംഗത്ത് വന്നിരുന്നു. പ്രസ്താവന വിവാദമായതോടെയാണ് വിഎസ് തിരുത്തിയത്.