കണ്ണൂരില്‍ നിന്ന് അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

Posted on: October 2, 2016 6:37 pm | Last updated: October 3, 2016 at 9:14 am

niaകണ്ണൂര്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ പാനൂര്‍ കനകമലയില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്ന് നാല് മാസം മുമ്പ് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

രാവിലെ കണ്ണൂരിലെത്തിയ എന്‍ഐഐ സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സഹകരിച്ചെങ്കിലും പിടിയിലായവരെക്കുറിച്ച് പോലീസിനും കൃത്യമായ വിവരമില്ല.

അതേസമയം കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്ന് എന്‍ഐഎ പറഞ്ഞു. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്ത ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.