Connect with us

National

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ പരിശോധിച്ചു

Published

|

Last Updated

ചെന്നൈ:ഒമ്പത് ദിവസമായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ
ഡോക്ടര്‍മാരെത്തി പരിശോധിച്ചു. ലോകത്തെ മികച്ച ആശുപത്രികളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ എത്തിയത്. ജയലളിത ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബീലെ ചര്‍ച്ച നടത്തി.

മുഖ്യമന്ത്രി ചികിത്സയോട് നന്നായി പ്രതികരിക്കുന്നതായും ആശുപത്രിയില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്നും ആശുപത്രി കഴിഞ്ഞ വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും ജയലളിതയുടെ ഇപ്പോഴത്തെ ചിത്രം പുറത്തുവിടണമെന്നു ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടിരുന്നു.