എണ്ണയുത്പാദക രാഷ്ട്രങ്ങളുമായി സമഗ്ര ചര്‍ച്ച അനിവാര്യമെന്ന് ഡോ. അല്‍ സദ

Posted on: September 29, 2016 9:20 pm | Last updated: September 29, 2016 at 9:20 pm
SHARE
പതിനഞ്ചാം അന്താരാഷ്ട്ര ഊര്‍ജ ഫോറത്തിന്റെ രണ്ടാം സെഷനില്‍  ഖത്വര്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദ സംസാരിക്കുന്നു
പതിനഞ്ചാം അന്താരാഷ്ട്ര ഊര്‍ജ ഫോറത്തിന്റെ രണ്ടാം സെഷനില്‍
ഖത്വര്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദ സംസാരിക്കുന്നു

ദോഹ: ലോകത്തെ എണ്ണയുത്പാദക രാഷ്ട്രങ്ങളുമായി സമഗ്ര ചര്‍ച്ച ആവശ്യമാണെന്ന് ഖത്വര്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദ. വികസനാവശ്യങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ സുസ്ഥിര ഊര്‍ജ സ്രോതസ്സുകളെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ആഗോള ഊര്‍ജ മാറ്റത്തിന് വലിയ മുന്‍ഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം അന്താരാഷ്ട്ര ഊര്‍ജ ഫോറ (ഐ ഇ എഫ് 15)ത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസനീയ ഊര്‍ജ സ്രോതസ്സുകളുടെ ലഭ്യതയും ഉപയോഗവും ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. സാമ്പത്തിക വികസനവും കാലാവസ്ഥാ വ്യതിയാനവും മുറിച്ചുകടക്കുന്ന തരത്തിലല്ല ലോകം. ഇവിടെ പുതിയ രൂപമാറ്റം അനിവാര്യമാണ്. വിശ്വസനീയവും കാര്യക്ഷമവുമായ ഊര്‍ജസ്രോതസ്സുകളുടെ ആഗോള സ്വീകാര്യത ഉള്‍ച്ചേര്‍ന്ന സുസ്ഥിര ഊര്‍ജത്തിലേക്കുള്ള മാറ്റമാണ് അനിവാര്യം. ഈ രൂപമാറ്റത്തില്‍ വാതകവും എണ്ണയും പ്രധാന പങ്കുവഹിക്കും. വിശ്വസനീയ ഊര്‍ജ സ്രോതസ്സുകള്‍ക്ക് പിന്നാലെ ലോകം പോകുമ്പോള്‍, ഊര്‍ജ നയരൂപവത്കരണം നടത്തുന്നവരുടെ ശക്തമായ ശ്രദ്ധയും സൂക്ഷ്മവിശകലനവും ഇതില്‍ അനിവാര്യമാണ്. അതുകൊണ്ടാണ് പതിനഞ്ചാം അന്താരാഷ്ട്ര ഊര്‍ജ ഫോറത്തിന്റെ പ്രമേയമായി ആഗോള ഊര്‍ജ മാറ്റം സ്വീകരിച്ചത്.
സുസ്ഥിര ഊര്‍ജ വികസനം തുടരുന്നതിന് ഊര്‍ജ ദാതാക്കള്‍ ഈ വിഷയം ഗൗരവത്തോടെ കാണണം. ഊര്‍ജ മാറ്റത്തിന്റെ വലിയ അനന്തരഫലങ്ങളെ പരിഗണിക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളിലേക്ക് കനത്ത സംഭാവന സമര്‍പ്പിക്കാന്‍ കഴിയുന്നതാണ് ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഉപയോഗം. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഉത്പാദനത്തിനും കയറ്റുമതിക്കും ഖത്വര്‍ വലിയ നിക്ഷേപങ്ങളാണ് നടത്തിയത്.
ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി എന്ന 77 മില്യന്‍ ടണ്‍ നേട്ടം ഖത്വര്‍ കൈവരിച്ചിട്ടുണ്ട്. അതേസമയം ഇതുമാത്രം ആഗോള സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുമെന്ന് അഭിപ്രായമില്ല. പക്ഷെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ കുറക്കാന്‍ പ്രകൃതി വാതകത്തിനാകും.
അന്താരാഷ്ട്ര ഊര്‍ജ ഫോറത്തില്‍ അല്‍ സദയുടെ നേതൃത്വത്തിലുള്ള ഖത്വര്‍ പ്രതിനിധിം സംഘം പങ്കെടുത്തു. ഫോറത്തിലെ ‘പ്രകൃതി വാതക വ്യവസായം നേരിടുന്ന വെല്ലുവിളികള്‍’ രണ്ടാം സെഷനില്‍ അല്‍ സദ അധ്യക്ഷത വഹിച്ചു. അള്‍ജീരിയ ഊര്‍ജ മന്ത്രി നൂറുദ്ദീന്‍ ബൗതാര്‍ഫ, ഇറാഖ് എണ്ണ മന്ത്രി ജബ്ബാര്‍ അലി ലുഐബി, മൗറിത്താനിയ പെട്രോളിയം മന്ത്രി മുഹമ്മദ് ഊല്‍ദ് അബ്ദുല്‍ഫത്താഹ്, പോളണ്ട് ഊര്‍ജ മന്ത്രാലയത്തിലെ സഹ അണ്ടര്‍സെക്രട്ടറി മിച്ചല്‍ കുര്‍തിക, അന്താരാഷ്ട്ര എനര്‍ജി ഫോറം സെക്രട്ടറി ജനറള്‍ ഡോ. സുന്‍ ഷിയാന്‍ഷെംഗ് എന്നിവരുമായും അല്‍ സദ കൂടിക്കാഴ്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here