വേള്‍ഡ് എക്‌സ്‌പോ: സന്നദ്ധ സേവകരെ വേണം

Posted on: September 29, 2016 7:12 pm | Last updated: October 3, 2016 at 10:42 pm
SHARE

expoദുബൈ: എക്‌സ്‌പോയുടെ നടത്തിപ്പിലേക്ക് പതിനായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുമെന്ന് സംഘാടകര്‍. ആറുമാസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ആളുകളെയാണ് കണ്ടെത്തുക. ഇത് അത്ര എളുപ്പമല്ല. എമിറേറ്റിന് അകത്തും പുറത്തുനിന്നുമായി വിവിധ തുറകളില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിക്കും-എക്സ്പോ സി ഇ ഒ സിമോണ്‍ ക്ലെഗ് പറഞ്ഞു.
ശരിയായ ആനുകൂല്യങ്ങളും അവസരങ്ങളും നല്‍കിയാലേ ആളുകള്‍ പ്രതിഫലമില്ലാത്ത ഒരു കാര്യത്തിനായി സമയം മാറ്റിവെക്കൂ. മേളയുടെ ടിക്കറ്റ് വില്‍പനതന്നെ ഏറെ ശ്രമകരമായ ദൗത്യമായിരിക്കും. കഴിഞ്ഞ രണ്ട് ഒളിമ്പിക് മേളകള്‍ക്കും പാരാലിമ്പിക്കുകള്‍ക്കും വേള്‍ഡ് കപ്പുകള്‍ക്കും മൊത്തം വിറ്റഴിച്ചതിനേക്കാള്‍ ടിക്കറ്റുകള്‍ എക്‌സ്‌പോക്ക് വിതരണം ചെയ്യേണ്ടിവരും. മധ്യപൂര്‍വേഷ്യന്‍ ആഫ്രിക്കന്‍ മേഖല ഇത്തരത്തിലൊരു മഹാമേളക്ക് ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുണ്ടാകില്ലെന്നും സി ഇ ഒ സിമോണ്‍ ക്ലെഗ് പറഞ്ഞു. വന്‍തോതില്‍ ടിക്കറ്റുകള്‍ വിറ്റഴിക്കേണ്ടിവരുമെന്ന് മാത്രമല്ല, അവ ഓരോന്നിന്റെയും വിവരങ്ങള്‍ ആറുമാസക്കാലം സൂക്ഷിക്കേണ്ടിവരികയും ചെയ്യും. ദിവസവും 24 മണിക്കൂറും എന്നതോതില്‍ ആഴ്ചയില്‍ ഏഴുദിവസവും മേള പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കണം. ഇത്തരമൊരു മഹാമേള സംഘടിപ്പിച്ച് മുന്‍പരിചയമില്ലെന്നതും പരിഗണിക്കേണ്ടതുണ്ട്. എക്സ്പോ നഗരിയില്‍ ഓരോ മണിക്കൂറിലും പതിനായിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണവും തയ്യാറാക്കും. എക്സ്പോക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി 8,000 കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും സിമോണ്‍ ക്ലെഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here