പാക്കിസ്ഥാനില്‍ തീവ്രവാദം വളര്‍ത്തുന്നത് ഇന്ത്യയെന്ന് പാക് വിദേശകാര്യ വക്താവ്

Posted on: September 25, 2016 10:12 am | Last updated: September 25, 2016 at 2:11 pm
SHARE

parves-rashidഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ തീവ്രവാദം വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാക് വിദേശകാര്യ വക്താവ്. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് തടവിലാക്കിയ കുല്‍ഭൂഷണ്‍ യാദവിന്റെ വെളിപ്പെടുത്തലുകള്‍ ഇതിന് തെളിവാണെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. കശ്മീരിലെ സംഘര്‍ഷം അവസാനിക്കാതെ ഇന്ത്യക്ക് ഒരിക്കലും സമാധാനം ലഭിക്കില്ലെന്ന് പാക് വാര്‍ത്താവിതരണമന്ത്രി പര്‍വേസ് റാഷിദ് പറഞ്ഞു.

ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുക. കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യക്ക് ആത്മാര്‍ഥത ഉണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയനെയോ ആസിയാന്‍ കൂട്ടായ്മയോ മാതൃകയാക്കുകയാണ് വേണ്ടത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ചര്‍ച്ചക്ക് തയ്യാറാണ്. പക്ഷേ ഇന്ത്യ കൂടി മുന്‍കൈ എടുക്കണമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നും പര്‍വേസ് റാഷിദ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മുഴുവന്‍ ഭീകരത കയറ്റി അയക്കുന്നത് പാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് പാക്കിസ്ഥാന്‍ രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here