വാമനജയന്തി ആശംസ നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

Posted on: September 13, 2016 4:27 pm | Last updated: September 14, 2016 at 10:37 am
SHARE

amith-shaന്യൂഡല്‍ഹി: വാമനജയന്തി ആശംസക നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ ജന്‍മദിനത്തില്‍ എല്ലാവര്‍ക്കും വാമനജയന്തി ആശംസകള്‍ എന്നാണ് പോസ്റ്റില്‍ പറയുന്നത്. വാമനന്‍ മഹാബലിയുടെ തലയില്‍ ചവിട്ടുന്ന ചിത്രത്തോടെയാണ് പോസ്റ്റ്.

ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ ഓണം വാമനന്റെ ജന്‍മദിനമാണെന്ന് പറഞ്ഞതോടെയാണ് വാമനജയന്തി ചര്‍ച്ചാവിഷയമായത്. കേരളത്തെ മഹാബലിയില്‍ നിന്ന് മോചിപ്പിച്ച ആളാണ് വാമനന്‍ എന്നായിരുന്നു ശശികല ടീച്ചര്‍ പറഞ്ഞത്. ഓണം മഹാബലിയുമായി ബന്ധപ്പെട്ട ആഘോഷമാണെന്നതിന് പുരാണത്തിലോ ഇതിഹാസത്തിലോ തെളിവ് കാണാനാവില്ലെന്നും ശശികല ടീച്ചര്‍ നേരത്തെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here