ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ്

Posted on: September 2, 2016 1:51 pm | Last updated: September 3, 2016 at 8:55 am
SHARE

tomin thachankariതിരുവനന്തപുരം: മുന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഗതാഗത കമ്മീഷണറായിരിക്കെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് കേസെടുത്തത്.

കേന്ദ്ര നിയമം മറികടന്ന ഭാരത്‌സ്റ്റേജ് മൂന്ന് ഗണത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന് മൂന്ന് മാസത്തെ ഇളവ് നല്‍കിയെന്നാണ് കേസ്. കേന്ദ്ര നിയമപ്രകാരം ഭാരത്‌സ്റ്റേജ നാലിന് മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതി. ഇത് 2016 ഏപ്രില്‍ മുതല്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വന്‍കിട വാഹന കമ്പനികളുടെ അപേക്ഷ പ്രകാരം ഇവക്ക് രജിസ്‌ട്രേഷന് വേണ്ടി മെയ് 23ന് മൂന്ന് മാസത്തെ ഇളവ് നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here